തങ്കത്തിളക്കം ഈ മാതൃക.-2,60,000 രൂപ ഉടമസ്ഥന് കൈമാറി.

തളിപ്പറമ്പ്: കളഞ്ഞു കിട്ടിയ തുക ഉടമസ്ഥന് തിരികെ നല്‍കി ചെറുതാഴം ബേങ്ക് ജീവനക്കാര്‍ മാതൃകയായി.

പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ നീതീ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ നിന്നാണ് ചെറുതാഴം ബേങ്ക് ജീവനക്കാരായ പി.കെ.സുരേഷ്, കെ.വി.ബിന്ദു എന്നിവര്‍ക്ക് രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ അടങ്ങുന്ന പൊതി കിട്ടിയത്.

പരിശോധിച്ചപ്പോള്‍ പണമാണെന്ന് കണ്ടതോടെ ഇവര്‍ പൊതി പരിയാരം മെഡജിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് തുക ചെമ്പേരിയിലെ മനു ജോര്‍ജിന്റേതാണെന്ന് വ്യക്തമായത്.

എസ്.ഐ മാരായ കെ.വി.ശശിധരന്‍, പുരുഷോത്തമന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബിന്ദുവും സുരേഷും ചേര്‍ന്ന് പണം മനുജോര്‍ജിന് കൈമാറി.