കല്ലിങ്കീലിന്റെ രാജി അംഗീകരിച്ചു, വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദറിന് പ്രസിഡന്റിന്റെ ചുമതല-
തളിപ്പറമ്പ്: കല്ലിങ്കീലിന്റെ രാജി അംഗീകരിച്ചു, എ.പി.അബ്ദുള്‍ഖാദര്‍ താല്‍ക്കാലിക പ്രസിഡന്റ്.
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഇന്ന് ചേര്‍ന്ന ഡയരക്ടര്‍ബോര്‍ഡ് യോഗത്തിലാണ് വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദറിന് പ്രസിഡന്റിന്റെ താല്‍ക്കാലിക ചിമതല നല്‍കിയത്.
രാജിവെച്ച കല്ലിങ്കീല്‍ പത്മനാഭന്‍ ഒഴികെയുള്ള 10 ഡയരക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ മുസ്ലിംലീഗ് നേതാവും ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എ.പി.അബ്ദുള്‍ഖാദറിന് പ്രസിഡന്റിന്റെ ചുമതല നല്‍കാന്‍ ഡയരക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
ഇനി ബാങ്ക് ഭരണസമിതിക്ക് ഒന്നരവര്‍ഷം മാത്രമാണ് കാലാവധിയുള്ളത്, ഈ സാഹചര്യത്തില്‍ അബ്ദുല്‍ഖാദര്‍ തന്നെ അടുത്ത ഭരണസമിതി വരുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന ആവശ്യവും സജീവമായിട്ടുണ്ട്.
ബാങ്കിന്റെ മുന്‍ ജീവനക്കാരനായ അബ്ദുല്‍ഖാദര്‍ മികച്ച സഹകാരി കൂടിയാണ്.