ശ്രീരാമനവമി രഥയാത്ര മൂന്ന് ദിവസം കണ്ണൂരില്‍-10, 11, 12 തീയതികളില്‍ സ്വീകരണം.
കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10, 11, 12 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.
മാര്‍ച്ച് 8 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക.
10 ന് രാവിലെ ഒന്‍പതിന് ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തിലാണ് ആദ്യത്തെ സ്വീകരണം.
10.30 ന് പയ്യന്നൂര്‍ ശ്രീ വിഠോബാ ക്ഷേത്രത്തിലും 11.15 ന് ഹനുമാരമ്പലം, ഉച്ചക്ക് 12.30 ന് തൃച്ചംബരത്ത് എത്തുന്ന രഥയാത്രക്ക് ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം 3 മണിക്ക് തൃച്ചംബരം കുഞ്ഞരയാലിന് സമീപം സ്വീതകണം നല്‍കും.
വൈകുന്നേരം 5 ന് പള്ളിക്കുളം സമാധിമണ്ഡപത്തിലും സ്വീകരണം നല്‍കും.
വൈകുന്നേരം 6 ന് ചിറക്കല്‍ ചാമുണ്ഡികോട്ടത്ത് നടക്കുന്ന ശ്രീരാമനവമി ആധ്യാത്മിക സമ്മേളനം വണ്ടൂര്‍ ആഞ്ജനേയാശ്രമം ആചാര്യന്‍ സ്വാമി അരുണ്‍ജി ഉദ്ഘാടനം ചെയ്യും.
ചിറക്കല്‍ കോവിലകത്തെ രവീന്ദ്രവര്‍മ്മ വലിയരാജ അധ്യക്ഷത വഹിക്കും.
രഥയാത്ര കോ-ഓര്‍ഡിനേറ്റര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ ശ്രീരാമനവമി സന്ദേശം നല്‍കും.
ഡോ.സുമാ സുരേഷ് വര്‍മ്മ ആദരസഭയും ആഞ്ജനേയാശ്രമം സേറ്ററ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഷീജ മംഗളാചരണവും നടത്തും.
സുരേഷ് വര്‍മ്മ സ്വാഗതം പറയും. 11 ന് ശനിയാഴ്ച്ച രാവിലെ 8 ന് തളാപ്പ് സുന്ദരേശ്വരക്ഷേത്രം, 8.45 ന് മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രം, 9.30 ന് മീത്തലെ പീടിക, 11 ന് ബ്രണ്ണന്‍ കോളേജ് ആല്‍ത്തറ, 11.30 ന് മണ്ടോത്തുംകാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം,
11.50 ന് തലശേരി നവാടിക്കല്‍ കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍ തലശേരി, 12.30 ന് തളശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, 3.30 ന് തലശേരി പുതി ബസ്റ്റാന്റ്, വൈകുന്നേരം 6.30 ന് കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
12 ന് ഞായറാഴ്ച്ച രാവിലെ 7.30 ന് നെടുംപൊയില്‍, 7.45 ന് കണ്ണവം ടൗണ്‍, 8.30 ന് കോളയാട് ടൗണ്‍, ചിറ്റാരിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍, 10 മണിക്ക് കുഞ്ഞിപ്പള്ളി.