അയോഗ്യനായി സഹകരണ വകുപ്പ് കണ്ടെത്തിയ കെ.എന്‍.അഷറഫ് ബാങ്ക് ഡയരക്ടര്‍ സ്ഥാനത്ത് തുടരുന്നത് വിവാദമായി.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: അയോഗ്യനെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് വ്യക്തമായിട്ടും 17 മാസമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ് ബേങ്ക് ഡയരക്ടറായി തുടരുന്നത് വിവാദമായി.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ് അയോഗ്യനാണെന്ന് വ്യക്തമായതായി സഹകരണ ജോ.രജിസ്ട്രാര്‍.

അസി.രജിസ്ട്രാര്‍(ജനറല്‍) 2021 ഒക്ടോബര്‍ 11 ന് ബാങ്കില്‍ നടത്തിയ പരിശോധനയില്‍ തന്നെ ഇത് വ്യക്തമായതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി രേഖയില്‍ പറയുന്നു.

ബാങ്ക് ഭരണസമിതിയില്‍ 10,000 രൂപ നിക്ഷേപമുള്ള അംഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗമായിരുന്ന പി.ദാമോദരന്‍ 2021 മെയ് 25 ന് മരണപ്പെട്ടിരുന്നു.

ഈ ഒഴിവിലേക്കാണ് 9049 നമ്പര്‍ അംഗമായ കെ.എന്‍.അഷറഫിനെ 2021 ജൂലായ് 23 ന് ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗം ഡയരക്ടറായി നോമിനേറ്റ് ചെയ്തത്.

നിയമപ്രകാരം സംവരണ മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനുള്ള യോഗ്യതയായ 10,000 രൂപയുടെ നിക്ഷേപം കെ.എന്‍.അഷറഫിന് നോമിനേറ്റ് ചെയ്ത ദിവസം ഇല്ലായിരുന്നുവെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതിനാല്‍ അയോഗ്യനാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്.

2021 ഒക്ടോബര്‍ 11 ന് നടത്തിയ പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടും കെ.എന്‍.അഷറഫ് ഇപ്പോഴും സ്ഥാനത്ത് തുടരുന്നത് ബന്ധപ്പെട്ടവരുടെ ഗുരുതരമായ വിഴ്ച്ചയായിട്ടാണ് കണക്കാക്കുന്നത്.