Skip to content
തളിപ്പറമ്പ്: പ്രസിദ്ധമായ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് തീ പടർന്നത്
.ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു.
തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
തീപിടുത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.