ആവശ്യത്തിനും അത്യാവശ്യത്തിനും മാത്രം ഉപയോഗിക്കാനുള്ളതാണ് പ്രകൃതി സമ്പത്ത്-വിജയ് നീലകണ്ഠന്.
പഴയങ്ങാടി: ആവശ്യത്തിനും അത്യാവശ്യത്തിനും പ്രകൃതി സമ്പത്ത് ഉപയോഗിക്കുക എന്നതില്‍ക്കവിഞ്ഞ് അനാവശ്യത്തിന് ഉപയോഗിക്കുന്നത് ആവാസ വ്യവസ്ഥയെ തകിടം മറിച്ച് ജീവജാലങ്ങളുടെ നാശത്തിന് വഴിയൊരുക്കുമെന്ന് പ്രകൃതി-വന്യജീവിസംരക്ഷണ പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്.
കണ്ണൂര്‍ ജില്ലാ പരിസ്ഥിതിവേദി മാടായിപ്പാറയില്‍ നടത്തിയ ‘ പ്രകൃതിക്കൊപ്പം ‘കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷികളുടെ സഞ്ചാരപാതയായ സമുദ്രത്തിനടുത്തു വിശാലമായമായതും കെട്ടിടങ്ങളോ മരങ്ങളോ ഇല്ലാത്ത പീഠഭൂമിയെന്ന പ്രത്യേക സവിശേഷതയുമാണ് മാടായിപ്പാറയെ ഇവയെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകള്‍ മാടായിപ്പാറയില്‍ കെട്ടിട നിര്‍മ്മാണത്തെയും മരം വളര്‍ത്തലിനെയും എതിര്‍ത്ത് പാറ ഈ അവസ്ഥയില്‍ത്തന്നെ നിലനിര്‍ത്താന്‍ ശ്രമം തുടരണമെന്നും വിജയ് നീലകണ്ഠന് ആഹ്വാനം ചെയ്തു.
ദേശാടനപ്പക്ഷികള്‍ക്ക് കേരളത്തില്‍ പറന്നിറങ്ങാന്‍ ഏറ്റവും അനുയോജ്യമായ താവളം മാടായിപ്പാറയാണെന്നും അതുകൊണ്ടാണ് മറ്റിടങ്ങങ്ങളെ ആശ്രയിക്കാതെ അമ്പതോളം ഇനത്തില്‍പ്പെട്ട പ്രത്യേക
തരം പക്ഷികള്‍ അവയുടെ സ്വന്തം നാട്ടിലെ പ്രതികൂല കാലവസ്ഥയെ അതിജീവിക്കാന്‍ ഇവിടെ വന്നു പോകുന്നതെന്നും പരിപാടി
ഉദ്ഘാടനം ചെയ്തുകൊണ്ട് പക്ഷിനിരീക്ഷകനായ ഡോ: ഖലീല്‍ ചൊവ്വ അഭിപ്രായപ്പെട്ടു.
കൂട്ടായ്മയില്‍ വേദി പ്രസിഡണ്ട് പി.പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കെ.പി.ചന്ദ്രാംഗദന്‍, ബി.മുഹമ്മദ് അഷറഫ്, ഇ.ബാലകൃഷ്ണന്, വി.പി.മുഹമ്മദലി, പട്ടേരി രാമചന്ദ്രന്, പി.അബ്ദുള്‍ ഖാദര്‍, കെ.വി.ചന്ദ്രന്, കെ.കുമാരന്, പി.ശേഖരന് പി.വി.കൃഷ്ണന്, വി.വി.ചന്ദ്രന്, ടി.എം.ജയന്, എം.ടി.ചിണ്ടന്, എ.വി.രാജുട്ടി, സി.നാരായണന് എന്നിവര്‍ പ്രസംഗിച്ചു.