കെ എഫ് എസ് എ കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന്-ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന് ധര്‍മ്മശാല കല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 9 ന് കെ.എഫ്.എസ്.എ മേഖലാ പ്രസിഡന്റ് വി.സുധീഷ് പതാകഉയര്‍ത്തും.

പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും.

വി.സുധീഷ് അധ്യക്ഷത വഹിക്കും.

ബ്രഹ്‌മപുരത്ത് അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ പങ്കാളികളായ സംഘടനാംഗങ്ങളെ എം.വിജിന്‍ എം എല്‍ എ ആദരിക്കും.

ധര്‍മ്മശാല അന്ധ വിദ്യാലയത്തിനുള്ള കെ എഫ് എസ് എ യുടെ ധനസഹായം ആന്തൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.സതീദേവി കൈമാറും.

ആന്തൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.കെ.വി നാരായണന്‍, കണ്ണൂര്‍ റീജിനല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത, കാസര്‍ഗോഡ് ഡി.എഫ്.ഒ ബി.രാജ്, കണ്ണൂര്‍ ഡി.എഫ്.ഒ എ.ടി.ഹരിദാസന്‍, കെ.എഫ്.എസ്.എ ജന.സെക്രട്ടറി എ.ഷജില്‍കുമാര്‍,

പ്രസിഡന്റ് ഒ.കെ.രജീഷ്, ട്രഷറര്‍ പ്രണവ്, KFFOA  മേഖലാ പ്രസിഡന്റ് പി.വി.പവിത്രന്‍, വൈസ് പ്രസിഡന്റ് കെ.സജിത് എന്നിവര്‍ പ്രസംഗിക്കും. മേഖലാ സെക്രട്ടറി ബൈജു കോട്ടായി സ്വാഗതവും ജന.കണ്‍വീനര്‍ പി.വി.ഗിരീഷ് നന്ദിയും പറയും.

ഉച്ചക്ക് ശേഷം രണ്ടിന്  പ്രതിനിധി സമ്മേളനം കെ എഫ് എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഷജില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.

വി.സുധീഷ്   അധ്യക്ഷത വഹിക്കും.

എ.ഷജില്‍കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ബൈജു കോട്ടായി പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.ക.അഫ്‌സല്‍ വരവുചെലവ് കണക്കുകളും അവതരിപ്പിക്കും.

പി.വി.സുമേഷ് സ്വാഗതവും ടി.വി.പ്രകാശന്‍ നന്ദിയും പറയും.