വാട്‌സ്ആപ്പ് പോര്-നിസാറിനെതിരെ ആഞ്ഞടിച്ച് ടി.എഫ്.സി അഷറഫ്-
തളിപ്പറമ്പ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ പേരില്‍ പ്രമുഖ വ്യാപാരി ടി.എഫ്.സി അഷറഫും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാറും കൊമ്പുകോര്‍ക്കുന്നു.
കഴിഞ്ഞ ദിവസമാണ് അഷറഫ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് ചില കാര്യങ്ങല്‍ വെളിപ്പെടുത്തിയത്.
ഇത് തന്നെക്കുറിച്ചാണെന്ന് തെറ്റിദ്ധരിച്ച് മുഹമ്മദ്‌നിസാര്‍ രംഗത്തുവന്നതോടെ ആരാന്റമ്മക്ക് ഭ്രാന്തുപടിച്ചാല്‍ കാണാന്‍ നല്ല ചേലാണ് എന്ന മനോഭാവത്തിലാണ് ആളുകള്‍ ഇതിനെ വിലയിരുത്തുന്നത്.
അഷറഫിന്റെ ഇത് സംബന്ധിച്ച മറുപടി വിവിധ ഗ്രൂപ്പുകളില്‍ വൈറലായി മാറിയിരിക്കയാണ്. കുറിപ്പ് ചുവടെ-
കുമ്പളങ്ങ കട്ടത് ആരാണ് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ തലയില്‍ നരപരതുന്ന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍-
ഞാന്‍ മുനിസിപ്പാലിറ്റി ഭരണത്തില്‍
മറഞ്ഞ് ഇരിക്കുന്ന ഒരു സൂപ്പര്‍ ഭരണാധികാരിയെയും അദ്ധേഹത്തിന്റെ നിയമവിരുദ്ധ പ്രവൃത്തികളെയും കുറിച്ച് ഒരു വാട്‌സാപ്പ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു
അത് ഞാനാണ് എന്ന് നാട്ടുകാരോട്
കുറ്റസമ്മതം നടത്തുകയാണ്
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍
എനിക്കെതിരെയുള്ള പ്രസ്ഥാവനയില്‍ ചെയ്തത്
അദ്ധേഹം പ്രസ്ഥാവനയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്
ഒന്ന്
….
എന്റെ ഭാര്യയുടെ പേരില്‍ നഗരസഭയില്‍ ഒരു കച്ചവടത്തിനും ഇന്നുവരെ ലൈസന്‍സ് നേടിയിട്ടില്ല. ഭാര്യ പിതാവിന്റെ പേരിലുള്ള ടൂറിസ്റ്റ് ഹോം ആണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഞാന്‍ തളിപ്പറമ്പ് നഗര സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആകുന്നതിനു മുമ്പേ തുടങ്ങിയ സ്ഥാപനമാണ്
അനതികൃതമായി ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജ്
എന്റെ ഭാര്യ പിതാവിന്റെ പേരിലാണ് എന്നും ഞാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയ കാലത്ത് അല്ലെന്നും
മുന്‍സിപ്പല്‍ കൗണ്‍സിലറായ സമയത്താണ് ലോഡ്ജ് തുടങ്ങിയത് എന്നതും സമ്മതിക്കുന്നു
രണ്ട്
………..
അന്നത്തെ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളമാണ് പ്രസ്തുത ടൂറിസ്റ്റ് ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന വേളയില്‍ അഷ്‌റഫും സന്നിഹിതനായിരുന്നു.
ഞാന്‍ ഉത്ഘാടനത്തില്‍ പങ്കെടുത്തത്
നിയമ വിരുദ്ധ ലൈസന്‍സ് നേടിയതിനെ ന്യായീകരിക്കുമോ?
നിയമങ്ങള്‍ പാലിച്ചാണോ എന്ന്
നോക്കിയതിന് ശേഷമാണോ
ഉത്ഘാടനത്തിന് ക്ഷണിച്ചാല്‍ പോവുക
മറ്റൊന്ന് ഇതിലൊന്നും കക്ഷിയല്ലാത്ത
മുന്‍ ചെയര്‍മാന്റെ്റ പേര് വലിച്ചിഴച്ച്
അപകീര്‍ത്തിപ്പെടുത്തുന്നത്
താങ്കളുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ
ദുഷ്ട മുഖമല്ലെ ?
ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ലോഡ്ജ് ഉത്ഘാടന സമയത്ത് പി സി ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു ലൈസന്‍സ് വാര്‍ഷിക പുതുക്കലില്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ താങ്കള്‍ ലംഘിച്ചു എന്നിട്ട് മഹമൂദ് അള്ളാം കുളത്തെ പഴിചാരിരക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത് എന്തിനാണ്
മൂന്ന്
…………..
എല്ലാ കാര്യങ്ങളും കച്ചവട കണ്ണിലൂടെ കാണുകയും സ്വന്തം ചോരയോടു പോലും അനീതി പുലര്‍ത്തുകയും ചെയ്യുന്നവര്‍ ഇതും ഇതിനപ്പുറവും പറയുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇത്തരം ജല്പനങ്ങള്‍ അവജ്ഞയോട് കൂടി തള്ളിക്കളയുകയാണ്.
വ്യക്തിപരമായ ആക്ഷേപം ചേരുക
ആര്‍ക്കാണ് എന്ന് നാട്ടുകാര്‍ക്കറിയാം
തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കാരണവരും
എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ആദരവോടെ കണ്ട
മര്‍ഹും കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് എതിരെ
ചിലര്‍ ഗ്രൂപ്പുണ്ടാക്കി രാഷട്രീയം കളിച്ചു
അദ്ധേഹത്തെ ചീത്ത വാക്കുകളും
നട്ടാല്‍ മുളക്കാത്ത കഥകളും പറഞ്ഞ് ഇകഴ്ത്തുന്നവരുടെ കൂടെ
കൗണ്‍സിലര്‍ സ്ഥാനത്തിന് വേണ്ടി
കൂട്ടുകൂടി
മൂത്താപ്പ എന്ന രക്ത ബന്ധം മുറിച്ചത് ആരാണ് എന്ന് നാട്ടുകാര്‍ക്ക് അറിയാം
വ്യക്തിപരമായ പരാമര്‍ശങ്ങള്‍
മാന്യതയുടെ പേരില്‍ ഒഴിവാക്കുന്നു
എനിക്കെതിരെ താങ്കളും കൂട്ടാളികളും നടത്തിയ നീക്കങ്ങള്‍ നിയമപരമായി തന്നെയാണ് നേരിട്ടതും പ്രതിരോധിച്ചതും
നിയമം നടപ്പിലാക്കേണ്ടവര്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ പൊതു ഇടത്ത് പറയുന്നത് വലിയ പാതകമായി ഞാന്‍ കാണുന്നില്ല എന്ന ഓര്‍മ്മപ്പെടുത്തലോടെ
അശ്രഫ് ടി.എഫ് സി
[തളിപ്പറമ്പ നഗരസഭയിലെ സാധാരണ പൗരന്‍]