ഐ.എന്‍.എല്‍ സേട്ട് സാഹിബ് അനുസ്മരണം നടത്തി
കണ്ണൂര്‍: ഫാസിസത്തിന്റെ ഭീഷണിയെ ചെറുക്കാന്‍ മത നിരപേക്ഷ സമൂഹം ഐക്യപ്പെടണമെന്ന് എല്‍ ഡി എഫ് കണ്ണൂര്‍ ജില്ല കണ്‍വീനര്‍ എന്‍ ചന്ദ്രന്.
ഇന്ത്യന്‍ നാഷണല്‍ ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജുദ്ദീന് മട്ടന്നുര്‍ അധ്യക്ഷത വഹിച്ചു.
കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിംലീഗ് നേതാവ് എം.പി.എ റഹിം, സിറാജ് തയ്യില്‍, ഇക്ബാല്‍ പോപ്പുലര്‍, ഹാഷിം അരിയില്‍, മുഹമ്മദ് റാഫി കൂത്തുപറമ്പ്, ഇബ്രാഹിം കല്ലിങ്കീല്‍, അബ്ദുറഹ്മാന് പാവന്നൂര്‍, ഡി.മുനീര്‍ എന്നിവര്‍ സംസാരിച്ചു.
ഹമീദ് ചെങ്ങളായി സ്വാഗതവും അസ്ലം പിലാക്കീല്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട് നിര്‍മിക്കുന്ന സേട്ട് സാഹിബ് സെന്ററിന്റെ ജില്ലാ തല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.