എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരും സഹപ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
തളിപ്പറമ്പ്: കോണ്‍ഗ്രസ (എസ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരും സഹപ്രവര്‍ത്തകരും വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെത്തി.
അംഗത്വം സ്വീകരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എന്‍.പൂമംഗലം അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ മനോജ് കൂവേരി , എ.ഡി.സാബുസ്, .തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസ്,
പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.വി. സജീവന്‍, കെ.വി.ടി.മുഹമ്മദ് കുഞ്ഞി, പി.കെ.സരസ്വതി, സി.വി.സോമനാഥന്‍, പി.ഗംഗാധരന്‍, ഇ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളാവിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ 5 വര്‍ഷം മുമ്പാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നത്.