കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്നചടങ്ങില്‍ കുറ്റ്യേരി മണ്ഡലം ഭാരവാഹികള്‍ ബഹിഷ്‌ക്കരിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി.കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്ന പരിപാടിയില്‍ നിന്ന് കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ വിട്ടുനിന്നു.

വെള്ളാവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അടുത്ത് വിളിച്ച് ചേര്‍ക്കുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോഗത്തില്‍ എന്‍.വി.കുഞ്ഞികൃഷണന്‍ പങ്കെടുത്ത് ക്ഷമ പറയണമെന്ന് തീരുമാനമെടുത്തിരുന്നു.

പാര്‍ട്ടി വിട്ട് പോയപ്പോള്‍ തളിപ്പറമ്പ് ടൗണില്‍ പൊതുയോഗം നടത്തി കെ.പി.സി.സി പ്രസിഡന്റിനെതിരെയും ഡി സി പ്രസിഡന്റിനെതിരെയും പാര്‍ട്ടിയെയും വെല്ലുവിളിച്ച് തെറിപറഞ്ഞതില്‍ ക്ഷമ നടത്തിമാത്രം പാര്‍ട്ടിയിലെക്ക് തിരിച്ച് വന്നാല്‍ മതി എന്നാണ് മണ്ഡലം കമ്മിറ്റിതീരുമാനം എടുത്തത്.

അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി മന്ദിരത്തില്‍ കോണ്‍ഗ്രസ് കുറ്റ്യേരി മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

ഇന്നലെ മണ്ഡലം കമ്മറ്റിക്ക് വരാം എന്ന് പറഞ്ഞ കുഞ്ഞികൃഷ്ണന്‍ കമ്മറ്റിയില്‍ പങ്കെടുത്തില്ല.

ഇന്നലത്തെ കമ്മറ്റി തീരുമാനം കുഞ്ഞികൃഷ്ണന്‍ വരട്ടെ എന്നിട്ട് തിരിച്ച് എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാം എന്നാണ്.

വെള്ളാവ് ബൂത്ത് കമ്മറ്റിക്കോ കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കോ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിക്കോ അപേക്ഷനല്‍കാതെ നേരിട്ട് കെ. സി.വേണുഗോപാലിനെയും കെ.സുധാകരനെയും കണ്ട് അപേക്ഷ നല്‍കുകയായിരുന്നു.

ഡി സി സി പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ് രാജീവന്‍ വെള്ളാവിനെ ഡി സി യില്‍ വിളിപ്പിച്ചപ്പോള്‍ മണ്ഡലം കമ്മിറ്റി വിളിച്ച് ചേര്‍ത്ത് തീരുമാനിക്കാം എന്നാണ് അറിയിച്ചത്.

അതിന്റെ അടിസ്ഥാനത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി കപ്പച്ചേരി രാജീവന് മണ്ഡലത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡി സി സി ചുമുതല നല്‍കിയിരുന്നു.

രണ്ട് മണ്ഡലം കമ്മറ്റിയിലും കപ്പച്ചേരി രാജീവന്‍ പങ്കെടുത്തിരുന്നു.

വെള്ളാവ് ബൂത്ത് കമ്മറ്റിയാണ് മെമ്പര്‍ ഷിപ്പ് കൊടുക്കേണ്ടത് എന്നും കുഞ്ഞികൃഷ്‌ന്റെ കൂട്ടത്തില്‍ തിരിച്ച് വരുന്നവരുടെ പേര് വിവരം വെളുപെടുത്തട്ടെ എന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇന്നലെ പനങ്ങാട്ടൂരില്‍ ചേര്‍ന്ന മണ്ഡലം കമ്മറ്റിയോഗത്തില്‍പ്രസിഡന്റ് രാജീവന്‍ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജീവന്‍ കപ്പച്ചേരി, ഇ.ടി.രാജീവന്‍, .പി സുഖദേവന്‍ മാസ്റ്റര്‍, കെ ബാലകൃഷ്ണന്‍, ഇ.വി.രാമചന്ദ്രന്‍, വി.വി.ഹരിദാസന്‍, എ.വി.രാജീവന്‍.സി.കെ.പ്രഭാകരന്‍.എ.വി.പ്രകാശന്‍.ടി.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.