അനുജന്റെ കൂടെ നടക്കുന്നതായി ആരോപിച്ച് ജ്യേഷ്ഠന്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി.

തളിപ്പറമ്പ്: അനുജന്റെ കൂടെ നടക്കുന്നതായി ആരോപിച്ച് ജ്യേഷ്ഠന്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി.

ചുഴലി മാവിലുംപാറയിലെ അത്തായക്കുന്നുമ്മല്‍ വീട്ടില്‍ എ.കെ.ജയകുമാറിന്റെ(39) പരാതിയില്‍ പടപ്പേങ്ങാട്ടെ സജിത്ത് വെമ്മാണിക്കെതിരെയാണ് കേസ്.

ജൂണ്‍-3 ന് രാത്രി 11 ന് പടപ്പേങ്ങാട് പാല്‍ സൊസൈറ്റിക്ക് സമീപം വെച്ചാണ് സംഭവം.

സജിത്തിന്റെ അനുജന്‍ രജിത്തും ജയകുമാറും സുഹൃത്തുക്കളായതിനാല്‍ രജിത്തിനെം കാത്ത് നില്‍ക്കവെ നീ

അവന്റെ കൂടെ നടക്കുമോടാ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.