ദൈവദാസി മാര്‍ പേത്ര ജന്‍മശദാബ്ദി ആഘോഷത്തിന് ജൂണ്‍-14 ന് തുടക്കമാവും.

തളിപ്പറമ്പ്: പട്ടുവം ദീനസേവനസയുടെ സ്ഥാപകയും പ്രഥമ മദര്‍ ജനറലുമായ വിശുദ്ധ മദര്‍ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ജൂണ്‍ പതിനാലിന് ആശ്രമ ചാപ്പലില്‍ തുടക്കം കുറിക്കും.

10.15 ന് പട്ടുവം സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങുകള്‍ക്ക് ഗോവ ആന്റ് ഡാമന്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ഫിലിപ്പ് നേരി ഫാറാവോ, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ.അലക്‌സ് വടക്കുംതല എന്നിവര്‍ നേതൃത്വം നല്‍കും.

ദൈവദാസിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ദൈവദാസി മദര്‍ പേത്രഎന്ന പുസ്തകത്തിന്റെ പ്രകാശനവും പട്ടുവം, വെള്ളിക്കീല്‍ ഇടവകകളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടുള്ള കുട്ടികള്‍ക്ക് മദര്‍പേത്ര എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് വിതരണവും മദര്‍പേത്ര ജന്‍മശതാബ്ദി സ്മാരക ബസ് കാത്തിരിപ്പ്‌കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും.

1924 ജൂണ്‍ 14-ാം തീയതി ജര്‍മ്മനിയിലെ ഓള്‍ഡയില്‍ ബര്‍ണാര്‍ഡ് മോണിംഗമാന്‍- പൗളറോസ് ഒരു തികളുടെ ആറുമക്കളില്‍ മൂന്നാമത്തെ മകളായി പൗള കാതറിനാണ് പിന്നീട് മദര്‍ പേത്രയായി മാറിയത്. ഉപരി പഠനാനന്തരം 1948 ഒക്ടോബര്‍ 16-ന് ജര്‍മ്മനിയിലെ ഉര്‍സുലൈന്‍ സഭയില്‍ അര്‍ത്ഥിനിയാവുകയും 1984 ആഗസ്റ്റ് 28-ന പ്രഥമ വതവാഗ്ദാനവും 1957-ല്‍ നിത്യവ്രതവും ചെയ്ത് മദര്‍പേത്ര എന്ന പേര്

കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ.റോഡെയുടെ സഹായത്തോടെ മൂന്ന് വര്‍ഷത്തേക്ക് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അര്‍ത്ഥിനികള്‍ക്ക് സന്യാസപരിശീലനം നല്‍കാന്‍ 1966 ജൂണ്‍ 27-ന് കോട്ടയത്ത് എത്തിയ സിസ്റ്റര്‍ പേത്രക്ക് ഗ്രാമങ്ങള്‍ ചുറ്റി സഞ്ചരിക്കാനും പട്ടിണി പാവങ്ങളുടെ കഷ്ടതകള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനും ധാരാളം അവസരങ്ങള്‍ ലഭിച്ചു. ഈ പാവപ്പെട്ടവര്‍ക്കുവേണ്ടി എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന ചിന്ത സിസ്റ്റര്‍ പേത്രയില്‍ അസ്വസ്ഥതയായി വളര്‍ന്നു. പിന്നീട് കോഴിക്കോട് രൂപതയിലെത്തിയ സിസ്റ്റര്‍ പേത്രയുടെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്ന സ്വപ്നം ദീനസേവനസഭയെന്ന ആശയമായി വളര്‍ന്നു. പട്ടുവം വികാരിയും ചിറയ്ക്കല്‍ മിഷന്റെ ആചാര്യനുമായ എല്‍.എം.സുക്കോള്‍ എസ്.ജെ.നല്‍കിയ മുള്‍ചെടികളും പാറക്കെട്ടുകളും നിറഞ്ഞ 13 ഏക്കര്‍ ഭൂമിയിലാണ് ദീനസേവനസഭ ആരംഭിച്ചത്. 1969 ജൂണ്‍ ഒന്നാം തിയതി പത്രോണി പിതാവിന്റെ ആശീര്‍വാദത്തില്‍ സുക്കോച്ചന്റെ സാന്നിദ്ധ്യത്തില്‍ ഏട്ട് ഗ്രാമീണ യുവതികളെ ചേര്‍ത്തുകൊണ്ട് അച്ചന്‍ നിര്‍മ്മിച്ച് കൊടുത്ത കൊച്ചുകുടിലില്‍ ദീനസേവനസഭയ്ക്ക് തുടക്കം കുറിച്ചു. ദരിദ്രജന സേവനം ജീവിതമാക്കി മാറ്റിയ സിസ്റ്റര്‍ പേത്ര തുടര്‍ന്ന് മദര്‍ പേത്ര എന്നറിയപ്പെടാന്‍ തുടങ്ങി.

1976-ജൂണ്‍ അഞ്ചിന് മദര്‍ പേത്ര തന്റെ നാല് സഹോദരിമാരോടൊപ്പം കൂത്തുപറമ്പിനടുത്തുളള മാനന്തേരിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ നിത്യഭവനത്തിലേക്ക് യാത്രയായി. മദര്‍ പ്രേതയുടെ ഭൗതികദ്ദേഹം പട്ടുവത്തെ ആശ്രമചാപ്പലില്‍ അടക്കം ചെയ്തിരിക്കുന്നു. മദര്‍ പേത്രയുടെ ജീവിതവിശുദ്ധി തിരിച്ചറിഞ്ഞ തിരുസഭ 2009 ജൂണ്‍ 14-ാമം തിയതി ദൈവദാസി പദവിയിലേക്കുയര്‍ത്തി.

ദീനസേവന സഭയുടെ പ്രേഷിത മേഖലകള്‍

മദര്‍ പേത്രയുടെ ആദ്ധ്യാത്മിക ചൈതന്യം ഉള്‍ക്കെണ്ട ദീനസേവനസഭ ഇന്ന് കുഷ്ഠരോഗി ശുശ്രൂഷ, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ശുശ്രൂഷ, അന്ധ-ബധിര-മൂക ശുശ്രൂഷ, അനാഥ ശിശു സംരക്ഷണം, അഡോപ്ഷന്‍ പ്രോഗ്രാം, കുടുംബത്താലും സമൂഹത്താലും തിരസ്‌ക്കരിക്കപ്പെട്ട വൃദ്ധജന ശുശ്രൂഷ, മാനസിക രോഗികളുടെ പരിചരണം, ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള പരിചരണം, എച്ച്.ഐ.വി എയ്ഡ്‌സ് രോഗികളുടെ ശുശ്രൂഷ, ക്ഷയരോഗികളുടെ പരിചരണം, കുടുംബ പ്രേഷിതത്വം, മതബോധനം, സാമൂഹ്യ സേവനം, പുനരധിവാസ കേന്ദ്രങ്ങള്‍, ജയില്‍ മിനിസ്ട്രി, ഓര്‍ത്തോ തെറാപ്പി, സ്ത്രീ ശാക്തീകരണം, നേഴ്‌സറി സ്‌കൂള്‍, പാലിയേറ്റീവ് കെയര്‍ ഹോം, വോക്കേഷനല്‍ ട്രെയ്‌നിങ്ങ്, സഹായങ്ങള്‍, എന്നിങ്ങനെ വിവധ മേഖലകളില്‍ ഇന്ത്യ, ജര്‍മ്മനി, ഇലി, അമേരിക്ക എന്നീ രാജ്യങ്ങളിലായി ശുശ്രൂഷ ചെയ്യുന്നുണ്ട്.