കേരളാ ഫുഡ്ഹൗസ് ജീവനക്കാര്‍ പ്രതിഷേധദിനം ആചരിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിയാരം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫുഡ് ഹൗസിലെ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിച്ചു.

ശമ്പള വര്‍ദ്ധനവ് നടപ്പില്ലാക്കുക, തടഞ്ഞു വെച്ച ആനുകൂല്യം നല്‍കുക, മാനേജ്‌മെന്റ് ധിക്കാര നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംയുക്ത സമരസമിതി യുടെ ആഭിമുഖ്യത്തിലാണ് പ്രധിഷേധ ദിനാചരണം നടത്തിയത്.

പ്രസാദ് പോത്തേര അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി ഇ.പി.ബാലകൃഷ്ണന്‍, ഐ ന്‍ ടി യു സി സംസ്ഥാന സെക്രട്ടറി എ.പി.നാരായണന്‍, എച്ച് എം എസ് സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

യൂണിയന്‍ നേതാക്കളായ കെ.രാമദാസ്, പി.ആര്‍.ജിജേഷ്, എം.വി.സതീശന്‍, പി.തങ്കമണി എന്നിവര്‍ സംസാരിച്ചു.