സുനോജ് ബസ് അടുത്തയാഴ്ച്ച മുതല്‍ ഓടുമെന്ന് ഉടമ-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് കണ്ണുതുറന്നു-ഒരു വര്‍ഷത്തെ ദുരിതത്തിന് പരിഹാരമാവുന്നു.
തളിപ്പറമ്പ്: ഒരു വര്‍ഷത്തോളമായി ബസാതിരുന്ന സുനോജ് ബസ് അടുത്തയാഴ്ച്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങുമെന്ന് ബസുടമ രാജന്‍ കമ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനെ അറിയിച്ചു.
മൂന്ന് പതിറ്റാണ്ട് മുമ്പ് മുതല്‍ ഏര്യം ഗ്രാമത്തിലേക്ക് തളിപ്പറമ്പില്‍ നിന്നും കൂവേരി, ചപ്പാരപ്പടവ് വഴി ഓടിയിരുന്ന സുനോജ് ബസ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓടാതിരുന്നത് നാട്ടുകാര്‍ക്ക് കടുത്ത ബുദ്ധിമുട്ടായി മാറിയിരുന്നു.
ബന്ധപ്പെട്ടവരാരും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല.
നാട്ടുകാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയത്.
ഇതിന്റെ ചുവടുവപിടിച്ച് മറ്റ് അച്ചടിമാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.
ബസ് ഇപ്പോള്‍ തളിപ്പറമ്പ് കാക്കാത്തോട് ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരിക്കയാണ്.
