ഭിന്നശേഷിയുള്ള 13 കാരിക്ക് പീഢനം. രതീഷിന് 19 വര്‍ഷം കഠിനതടവും 85,000 പിഴയും.
തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 19 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ.
പയ്യന്നൂര്‍ കവ്വായി ഗാന്ധിനഗര്‍ കോളനിയിലെ പള്ളിയത്ത് വീട്ടില്‍ പി.രതീഷിനെയാണ് (39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
451 ഐ.പി.സി പ്രകാരം രണ്ട് വര്‍ഷവും 10,000 രൂപയും ഏഴ് വര്‍ഷവും 25,000 രൂപയും സെക്ഷന്‍ 9 (എന്‍) പോക്‌സോ വകുപ്പ് പ്രകാരം 5 വര്‍ഷവും 25,000 വും പോക്‌സോ വകുപ്പ് 9 (പി)പ്രകാരം 5 വര്‍ഷവും 25,000 രൂപയുമാണ് ശിക്ഷ.
19 വര്‍ഷത്തെ ശിക്ഷയും വെവ്വേറെ അനുഭവിക്കണം.
2018 ജനുവരി 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നത്തെ പയ്യന്നൂര്‍ സി.ഐ എം.പി.ആസാദ്, എസ്.ഐ കെ.പി.ഷൈന്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
