അരിക്കൊമ്പനെ തിരിച്ചെത്തിക്കുക-പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

കണ്ണൂര്‍: അരിക്കൊമ്പനെ അതിന്റെ ആവാസസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

സേവ് അരിക്കൊമ്പന്‍ കൂട്ടായ്മ പ്രവര്‍ത്തകരാണ് ഇന്ന് രാവിലെ പ്രതിഷേധ ധര്‍ണ നടത്തിയത്.

അരിക്കൊമ്പനോടൊപ്പം, അരിക്കൊമ്പന് സ്വന്തം ഭൂമി തിരിക നെല്‍കുക, വനം-റിസോര്‍ട്ട് മാഫിയയുടെ ലക്ഷ്യം തിരിച്ചറിയുക, അരിക്കൊമ്പന്റെ ആരോഗ്യം സംരക്ഷിക്കുക,അരിക്കൊമ്പന് വോട്ടില്ല പക്ഷെ, ഞങ്ങള്‍ക്കുണ്ട്. എന്നീ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും ധര്‍ണ നടത്തിയവര്‍ പ്രദര്‍ശിപ്പിച്ചു.

സമൂഹമാധ്യമങ്ങളിലൂ
ടെ പങ്കുവെച്ച അറിയിപ്പിലൂടെയാണ് ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നായി പ്രകൃതിസ്‌നേഹികള്‍ എത്തിച്ചേര്‍ന്നത്.

പ്രമുഖ വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍, ഡോ.സുഷമ പ്രഭു. അഡ്വ. ദീപ രാമചന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ നേതൃത്വം നല്‍കി.

അരിക്കൊമ്പന്റെ ദുരവസ്ഥയെക്കുറിച്ച് പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍ പങ്കുവെച്ച കുറിപ്പ് ചുവടെ–

കുടിയേറി…. കയ്യേറി… സ്വാധീനിച്ചു പട്ടയവും.

ആദ്യം അവര്‍ അവന്റെ വനഭൂമി പിടിച്ചെടുക്കുന്നു. തുടര്‍ന്ന് അവര്‍ റിസോര്‍ട്ടുകള്‍, തേയിലത്തോട്ടങ്ങള്‍, അവന്റെ വാസസ്ഥലത്ത് വീടുകള്‍ എന്നിവ വികസിപ്പിക്കുന്നു. അടുത്തതായി അവന്റെ അമൂല്യമായ ഭക്ഷണം മോഷ്ടിക്കുകയും അവനു അഭയം നല്‍കുന്ന മരങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു….അപ്പോള്‍ അവന് മറ്റെന്താണ് ചെയ്യാന്‍ കഴിയുക? നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു കൊണ്ട് അവന്‍ യുദ്ധം ചെയ്യുന്നു…….അരികൊമ്പന്റെ ഇതിഹാസം – വീടില്ലാത്ത ആനയെക്കുറിച്ചുള്ള കഥ…
ആനകളുടെ ഇടനാഴികളും അവയുടെ സ്വാഭാവിക ദേശാടനപാതകളും പ്രധാന വന്യജീവി ആവാസകേന്ദ്രങ്ങള്‍ക്ക് ചുറ്റും മുളച്ചുപൊന്തുന്ന റിസോര്‍ട്ടുകള്‍ വഴി തടയുകയാണ്…. അവന്റെ സഞ്ചാര പാത.
ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമി, ഏലത്തോട്ടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന ഭൂമിയില്‍ വന്ന മാറ്റം… വൈദ്യുത വേലി കൊണ്ട് സംരക്ഷിച്ചിരിക്കുന്നത് അവരുടെ സഞ്ചാര പാതയെ തടസ്സപ്പെടുത്തികൊണ്ട്…
മനുഷ്യന് പണത്തിനും ഭൂമിക്കും ഭൗതിക സമ്പത്തിനുമുള്ള അടങ്ങാത്ത മോഹമാണ് യഥാര്‍ത്ഥ പ്രശ്‌നം…
ഏകദേശം 80 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗ്രഹത്തില്‍ എത്തിയ ഒരു ജീവിവര്‍ഗത്തെ നശിപ്പിക്കുന്നത്.