ഗിവ് ബ്ലഡ്, ഗിവ് പ്ലാസ്മ, ഷെയര്‍ ലൈഫ്, ഷെയര്‍ ഓഫണ്-പരിയാരം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രക്തം ദാനം ചെയ്തു.
പരിയാരം: രക്തദാനദിനത്തിന്റെ ഭാഗമായി ‘ഗിവ് ബ്ലഡ്, ഗിവ് പ്ലാസ്മ, ഷെയര്‍ ലൈഫ്, ഷെയര്‍ ഓഫണ്’ എന്ന മുദ്രാവാക്വവുമയി കെ.കെ.എന്‍ പരി യാരം സ്മാരക ഗവ.വി എച്ച് എസ് എന്‍ എസ് എസ് യൂനിറ്റ് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.
യൂനിറ്റ് തയ്യാറാക്കിയ ബ്ലഡ് ഡോണേഴ്സ് ഡയരക്ടറി ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ഡോ:നിത്യാമോഹനന് ഏറ്റുവാങ്ങി.
മുന്‍ വര്‍ഷം കണ്ണുര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് നടത്തിയ രക്തദാന ക്യാമ്പില്‍ പങ്കെടുത്ത നൂറോളം രക്തദാതാക്കളുടെ വിവരങ്ങള്‍ അടങ്ങിയതാണ് ഡയരക്ടറി.
പ്രോഗ്രാം ഓഫീസര്‍ സി.ഷീന ഡയരക്ടറി കൈമാറി. രക്തദാന ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രക്തദാന സമ്മതപ്രതിജ്ഞയും എടുത്തു.
