കോണ്‍ഗ്രസ് നേതാവ് കെ.രമേശന് യു.ഡി.എഫ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി-
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും നഗരസഭാ ഡെപ്യൂട്ടി ലീഡറുമായ കെ.രമേശന് യു.ഡി.എഫ് പാര്‍ലെന്ററി പാര്‍ട്ടി യോഗം ബഹിഷ്ക്കരിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്ത വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് കെ.രമേശന് യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.
ഇന്ന് വൈകുന്നേരം നാലിന് നഗരസഭയില്‍ നടന്ന യോഗത്തിലാണ് കല്ലിങ്കീല്‍ പത്മനാഭന് എത്തിയത്. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയ രമേശന് ഡി.സി.സിപ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിന് കല്ലിങ്കീല്‍ ഉള്‍പ്പെടെ നാലംഗങ്ങളാണുള്ളത്. ഇതില്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്സനും ഡി.സി.സി.ജന.സെക്രട്ടറിയുമായ കെ.നബീസബീവി, സി.പി.മനോജ് എന്നിവര്‍ കല്ലിങ്കീല്പക്ഷത്ത് ഉറച്ചുനില്‍ക്കുകയാണ്.
നബീസാബീവിയും മനോജും യോഗത്തില്‍ പങ്കെടുത്തെങ്കിലും പ്രതികരിച്ചില്ല. ഇരുവരും കല്ലിങ്കീല്പക്ഷത്ത് ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്.
കെ.നബീസാബീവി കല്ലിങ്കീലിന്റെ സസ്പെന്ഷന് ശേഷം പാര്‍ട്ടിപരിപാടികളില്‍ കാര്യമായി പങ്കെടുത്തിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഇന്നലെ നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്ര, കോണ്‍ഗ്രസ് സി.യു.സി മീറ്റിങ്ങുകള്‍ ഇവയിലൊന്നിലും പങ്കെടുത്തില്ലെന്നാണ് ആക്ഷേപം.
സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനം രാജിവെക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന കല്ലിങ്കീലിനെതിരെ നഗരസഭയില്‍ അവിശ്വാസം കൊണ്ടുവരാന്‍ ഡി.സി.സി.നേതൃത്വം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്.
അതിനിടെ രാഷ്ട്രീയമായി തന്നെ തനിക്കെതിരെയുള്ള ഡി.സി.സി നേതൃത്വത്തിന്റെ ശ്രമങ്ങളെ തടയിടാന്‍ കല്ലിങ്കീല്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
തന്റെ കൂടെ ഉറച്ചുനില്ക്കുന്നവരുമായി നിരന്തരം ബന്ധപ്പെട്ട് അദ്ദേഹം പ്രതിരോധപ്രവര്‍ത്തനങ്ങല്‍ ഊര്‍ജ്ജിതമാക്കിവരികയാണ്.