മാവോയിസ്റ്റുകള്‍ എടപ്പുഴയില്‍-തോക്കേന്തിയ സംഘം ലഘുലേഖ വിതരണം ചെയ്തു.

കരിക്കോട്ടക്കരി: എടപ്പുഴ ടൗണില്‍ നാലംഗ മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ പതിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു.

ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.

ആയുധധാരികളായി എത്തിയ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കരിക്കോട്ടക്കരി പോലീസും തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടയുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

അതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും പുതിയ കേഡറുകള്‍ കബനിദളത്തില്‍ ചേര്‍ന്നതായി സൂചനയുണ്ട്.