ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍.

മാഹി: ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍.

മാഹി പാറക്കല്‍ താഴെ പറമ്പത്ത് മുഹമ്മദ് സഫ്‌വാന്‍(22) 300 മില്ലി ഗ്രാം എം.ഡി.എം.എയുമായി മാഹി മൈതാനത്തിന് സമീപത്തുവെച്ചും പുന്നോല്‍ കുറിച്ചിയിലെ പുന്നവീട്ടില്‍ വിശാലിനെ(28)38 ഗ്രാം കഞ്ചാവുമായി വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

മാഹി പോലീസ് സൂപ്രണ്ട് രാജശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ. ബി.എം.മനോജ്, എസ്.ഐ.പി. പ്രദീപ്, എ.എസ്.ഐ.മാരായ കിഷോര്‍ കുമാര്‍, സുനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മാരായ സുജേഷ്, വിനീഷ്, വനിതാ ഹോംഗാര്‍ഡ് ഡില്ലി എന്നിവരുള്‍പ്പെട്ട സംഘമാണ് ലഹരി വേട്ട നടത്തിയത്.