3.600 കിലോഗ്രാം കഞ്ചാവ് രണ്ട് ഒറ്റത്തൈ സ്വദേശികള്‍ അറസ്റ്റില്‍.

ആലക്കോട്: ആലക്കോട് വന്‍ കഞ്ചാവുവേട്ട-3.600 കിലോഗ്രാം കഞ്ചാവുമായി ഒറ്റത്തൈ സ്വദേശികള്‍ പോലീസ് പിടിയിലായി.

പുത്തന്‍പുരയില്‍ അലക്‌സ് ഡൊമിനിക്(23), പൂഴിക്കാട്ട് വിമലേഷ് സുനില്‍(20) എന്നിവരെയാണ് ആലക്കോട് എസ്.ഐ പി.വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ആലക്കോട് പാലത്തിന് സമീപത്തുവെച്ച് ഇവര്‍ പിടിയിലായത്.

കാസര്‍ഗോഡുനിന്നും 3.600 കിലോഗ്രാം കഞ്ചാവുമായി ബുള്ളറ്റ് ബൈക്കില്‍ ആലക്കോടേക്ക് വരികയായിരുന്നു ഇവര്‍.

രാത്രികാല പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം വാഹനം തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്താണെന്ന് വ്യക്തമായത്.