രജനീഗന്ധിക്ക് നാല്‍പ്പത്തിമൂന്ന്-
വലിയ ക്യാന്‍വാസില്‍ വന്‍ മുതല്‍മുടക്കുകളുള്ള സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് എന്‍.ജി.ജോണ്‍ എന്ന ജിയോ കുട്ടപ്പന്‍.
1977 ല്‍ മിനിമോള്‍ എന്ന ശശികുമാര്‍ ചിത്രവുമായാണ് സ്വതന്ത്ര നിര്‍മ്മാതാവായത്. (കേരളം-കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
തുടര്‍ന്ന് 1978 ല്‍ ഇനിയും പുഴയൊഴുകും എന്ന ഐ.വി.ശശി ചിത്രം.
തൊട്ടടുത്ത വര്‍ഷം അമേരിക്കല്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളം സിനിമ ഏഴാംകടലിനക്കരെ നിര്‍മ്മിച്ചു(സംവിധാനം-ഐ.വി.ശശി).
ഈ നാട്, ഇനിയെങ്കിലും, മീന്‍, തുഷാരം, ഉണരൂ, ഇത്രയുംകാലം എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.
ഇത്രയും കാലം നിര്‍മ്മാണ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായ എന്‍.ജി.ജോണ്‍ കോടതി പാപ്പരായി പ്രഖ്യാപിച്ച നിര്‍മ്മാതാവാണ്.
1980 ല്‍ എം.കൃഷ്ണന്‍നായരുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച രജനീഗന്ധി ക്ലീന്‍ ഇമേജുള്ള ഒരു കടുംബചിത്രമാണ്.
1980 ജൂലായ് 11 നാണ് ഈ സിനിമ പുറത്തിറങ്ങിയത്.
മധു, ജോസ്, അടൂര്‍ഭാസി. ലക്ഷ്മി, രവികുമാര്‍, കുതിരവട്ടം പപ്പു, മണവാളന്‍ ജോസഫ്, പറവൂര്‍ ഭരതന്‍, പ്രതാപചന്ദ്രന്‍, പി.ആര്‍.മേനോന്‍, ജോണി, ശോഭന, സില്‍ക്ക് സ്മിത, ശ്രീലത, ഷര്‍മിള, കോട്ടയം ശാന്ത എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.
നാടകകൃത്ത് മാനി മുഹമ്മദാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്.
ചന്ദ്രമോഹന്‍-ബാബു ക്യാമറയും വി.പി.കൃഷ്ണന്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
ജിയോ പിക്‌ച്ചേഴ്‌സ് തന്നെയായിരുന്നു വിതരണക്കാര്‍. പോസ്റ്റര്‍ ഡിസൈനിംഗ് എസ്.എ നായര്‍.
ഗാനങ്ങള്‍(രചന-യൂസഫലി കേച്ചേരി, സംഗീതം-ദേവരാജന്‍)
1-ഹലോ ദിസ് ഈസ് ജോണി-കല്യാണസുന്ദരം, ശാരദ.
2-ഇതാണ് ജീവിത വിദ്യാലയം-യോശുദാസ്.
3-മാദകത്തിടമ്പേ മദിരാക്ഷി-യേശുദാസ്, ലത.
4-സ്‌നേഹത്തിന്‍ സന്ദേശഗീതമായ്-ജയചന്ദ്രന്‍, മാധുരി.