ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് കോണ്‍ഗ്രസിന്റെ ആദരവ്-

തളിപ്പറമ്പ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ പൂക്കോത്ത്‌തെരു വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗന്‍വാടി ജീവനക്കാരെ ആദരിച്ചു.

ഇന്ത്യയുടെ സ്ത്രീശാക്തീകരണത്തിനും ശിശുസംരക്ഷണത്തിനും കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കാനും ഐ.സി.ഡി.എസ്.

എന്ന മഹത്തായ ക്ഷേമപദ്ധതി ആവിഷ്‌ക്കരിച്ച ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മദിനത്തിലാണ് ഗീത, ബിന്ദു, രജിത, വിജയലക്ഷ്മി, മല്ലിക എന്നീ അംഗന്‍വാടി ജീവനക്കാരെ ആദരിച്ചത്.

നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍, മാവില പത്മനാഭന്‍, പി.സോമന്‍, കെ.രൂപേഷ്, എം.മുരളി, കെ.നിഷ എന്നിവര്‍ നേതൃത്വം നല്‍കി.