എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന് 30-ാമത് എഡിഷന് സാഹിത്യോത്സവ് ജൂലൈ 14, 15, 16 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ നടക്കും
തളിപ്പറമ്പ്:എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന് 30-ാമത് എഡിഷന് സാഹിത്യോത്സവ് ജൂലൈ 14, 15, 16 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ നടക്കും.
91 യൂണിറ്റുകളിലും 10 സെക്ടര്‍ ഘടകങ്ങളിലും സാഹിത്യോത്സവ് പൂര്‍ത്തിയായി.
ആലക്കോട്, പൂവ്വം, ചപ്പാരപ്പടവ്, തളിപ്പറമ്പ് ഈസ്റ്റ്, തളിപ്പറമ്പ്, ചൊറുക്കള, കുറുമത്തൂര്‍, ഏഴോം, പട്ടുവം, പരിയാരം സെക്ടറുകളില്‍ നിന്നും 16 ക്യാമ്പസുകളില്‍ നിന്നുമുള്ള ആയിരത്തോളം പ്രതിഭകള്‍ സാഹിത്യോത്സവില്‍ മത്സരിക്കും.
മൂന്ന് പ്രധാന വേദികള്‍ ഉള്‍പ്പെടെ ആകെ 8 വേദികളിലായി 159 മത്സരങ്ങള്‍ നടക്കും. `പരിസ്ഥിതി ´ പ്രമേയമാകിയാണ് ഇത്തവണ ഡിവിഷന് സാഹിത്യോത്സവ് കടന്നുവരുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ സാഹിത്യോത്സവ് ചര്‍ച്ച ചെയ്യും.
ഇതിന്റെ ഭാഗമായി ബഷീര്‍ കൃതികളിലെ പരിസ്ഥിതിയെ കുറിച്ച് ക്യാമ്പസുകളില്‍ പേപ്പര്‍ പ്രസന്റേഷന് സംഘടിപ്പിച്ചു.
മുപ്പതാമത് എഡിഷന് സാഹിത്യോത്സവിന്റെ ഭാഗമായി ഡിവിഷനിലെ മുപ്പത് പ്രധാന കേന്ദ്രങ്ങളില്‍ `നിറമുള്ള പൂക്കള്‍ വാടാതിരിക്കട്ടെ ´ എന്ന ശീര്‍ഷകത്തില്‍ ലഹരി, അശ്ലീലത തുടങ്ങിയവക്കെതിരില് രക്ഷിതാകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ജാഗ്രത സംഗമങ്ങള്‍ സംഘടിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം പതിനാലാം തീയതി വെള്ളിയാഴ്ച്ച രാത്രി ഏഴിന് സയ്യിദ് നഗറില്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.മുഹമ്മദ് അനസ് അമാനി നിര്‍വഹിക്കും.
ഈ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ബോധവത്കരണത്തിനും അഞ്ചായിരത്തിലധികം കുടുംബങ്ങളിലേക്ക് പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനത്തിലൂടെയും അല്ലാതെയും ബോധവത്കരണ സന്ദേശം എത്തിച്ചു.
ഉദ്ഘാടന സെഷനില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന് മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.
സി.എന്‍.ജാഫര്‍ സാഹിത്യ പ്രഭാഷണം നടത്തും. സമാപന സെഷനില്‍ പി.കെ.അലിക്കുഞ്ഞി ദാരിമി പ്രാര്‍ത്ഥന നടക്കും.
സമാപന സമ്മേളനം കെ.പിഅബൂബക്കര്‍ മുസ്ലിയാര് പട്ടുവം ഉദ് ഘാടനം ചെയ്യും.
അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തും. അബ്ദുല്‍ ഹകീം സഅദി വിജയികളെ പ്രഖ്യാപിക്കും.