സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു-

ദമാം: കോഴിക്കോട് സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികല്‍ ഉള്‍പ്പെടെ 6 പേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു.

കൊടുവള്ളി മുക്കിലങ്ങാടി വേലാട്ടുകുഴിയില്‍ സമീറാണ് കൊല്ലപ്പെട്ടത്.

ദമാം ക്രിനില്‍ കോടതി വിധിച്ച ശിക്ഷയാണ് അപ്പീല്‍കോടതി ശരിവെച്ചത്.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനികപ്പുറത്ത് നിസാം സാദിക്ക്(നിസാമുദ്ദീന്‍), കുറ്റിയാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ ഹമീദ്, സൗദി പൗരന്‍മാരായ ഹുസൈന്‍, അസ്‌വദ്, ഇദ്രീസ്,

(അബു റവാന്‍), അലി എന്നിവര്‍ക്കാണ് വധശിക്ഷ. ഇന്ത്യന്‍ എംബസി മുഖേന സൗദി ഭരണാധികാരിക്ക് ദയാഹരജി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രതികളുടെ കുടംബാംഗങ്ങള്‍.

എന്നാല്‍ ഭാര്യയും 2 ചെറിയ കുട്ടികളുമുള്ള സമീറിന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായാല്‍ മാത്രമേ ദയാഹരജി ഫലം കാണുകയുള്ളൂ.

അഞ്ച് വര്‍ഷം മുമ്പ് ജുബൈലിലെ വര്‍ക്ക്‌ഷോപ്പ് മേഖലയിലെ മാലിന്യതൊട്ടിക്ക് സമീപമാണ് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഹവാല ഏജന്റായിരുന്നസമീറിനെ സ്വദേശി പൗരന്‍മാര്‍ തട്ടിക്കൊണ്ടുപോയി 3 ദിവസം ബന്ദിയാക്കിയെങ്കിലും പണം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയത് നിസാമും അജ്മലുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.