ഏഴാംക്ലാസുകാരിക്ക് പീഡനം കുറുമാത്തൂര്‍ സ്വദേശിക്ക് 5 വര്‍ഷം തടവും 50,000 പിഴയും.
തളിപ്പറമ്പ്: ഏഴാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ.
കുറുമാത്തൂര്‍ വൈത്തല അരിയോടി വീട്ടില്‍ എ.അശോകന്‍ (49) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2018 ഫെബ്രുവരി 21 ന് വൈകുന്നേരം നാലര മണിക്കായിരുന്നു സംഭവം.
സ്‌ക്കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ വെച്ച് ലൈംഗികാതിക്രമം കാണിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
അന്നത്തെ തളിപ്പറമ്പ് സി.ഐ.പി.കെ.സുധാകരന്‍, എസ്.ഐ.കെ.ജെ.വിനോയി എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
