അമരീന്ദര്‍സിങ്ങ് കോണ്‍ഗ്രസ് വിട്ടു, പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചു-

ചാണ്ഡിഗഡ്: അമരീന്ദര്‍ സിങ്ങ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചു, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് ആഴത്തില്‍ മുറിവേറ്റതായി അദ്ദേഹം രാജിക്കത്തില്‍ പറയുന്നു.

താന്‍ സ്വന്തം കുഞ്ഞുങ്ങളേപ്പോലെ സ്‌നേഹിച്ചവരില്‍ നിന്നാണ് തിരിച്ചടി കിട്ടിയതെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കും.

അവരുമായി സീറ്റ് വിഭജനത്തിന് തയ്യാറാണെന്നും അമരീന്ദര്‍ സിങ്ങ് പറഞ്ഞു.

117 സീറ്റിലും തന്റെ പാര്‍ട്ടി മല്‍സരിക്കും. പി.സി.സി.അധ്യക്ഷന്‍ നവ്‌ജ്യോത്‌സിങ്ങ് സിദ്ദു എവിടെ മല്‍സരിച്ചാലും എതിരാളിയായി താന്‍ ഉണ്ടാകുമെന്നും അമരീന്ദര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.