കവര്‍പോലുമില്ല എക്‌സറേ പൊതിയാന്‍–വികസിപ്പിക്കുംപോലും.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഇല്ലായ്മകള്‍ കുടുന്നു, എക്സ്റേ പൊതിഞ്ഞുനല്‍കാന്‍ കവറില്ല.

കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികള്‍ ആശുപത്രി ശീട്ടിനൊപ്പം ചേര്‍ത്തുപിടിച്ചാണ് ഇവിടെ എക്സ്റേ ഫിലിമുമായി പോകുന്നത്.

ആഴ്ച്ചകളായി ഈ രീതിയിലാണ് എക്സ്റേ ഫിലിമുകള്‍ രോഗികള്‍ക്ക് നല്‍കുന്നത്.

കവറിനുള്ളിലാക്കി അഴുക്ക് പിടിക്കാതെ നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും പുതുതായി കവറോ കടലാസോ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും പ്രാദേശികമായി വാങ്ങാനുള്ള അനുമതിയില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

കവറില്ലാതെ നല്‍കുന്ന ഫിലിമുകള്‍ പെട്ടെന്നുതന്നെ ഉപയോഗശൂന്യമായി പോകുന്നുവെന്ന പരാതി വ്യാപകമാണ്.

സര്‍ക്കാര്‍ ഉടമയിലുള്ള വടക്കേമലബാറിലെ ഏക കാര്‍ഡിയോളജി വിഭാഗമായ ഇവിടെ രോഗികള്‍ക്ക് അത്യാവശ്യമായ പല കാര്യങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നതായ പരാതികള്‍ കുന്നുകൂടുകയാണ്.