അക്ഷയകേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയൂ-

കണ്ണൂര്‍: അക്ഷയകേന്ദ്രങ്ങള്‍ മുഖേന ലഭ്യമാകുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതായി

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും അക്ഷയകേന്ദ്രങ്ങളില്‍ വിജിലന്‍സ് വിഭാഗം റെയിഡ് നടത്തുകയും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

അക്ഷയകേന്ദ്രങ്ങളില്‍ നല്‍കേണ്ട യഥാര്‍ത്ഥ നിരക്കുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇതില്‍ പറയുന്ന തുകയില്‍ അധികം ഈടാക്കിയാല്‍ പരാതി നല്‍കാവുന്നതാണ്.

(ഈ വാര്‍ത്തയോടൊപ്പം സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്ത സേവ് ചെയ്തുവെച്ചാല്‍ ചാര്‍ജ് സംബന്ധിച്ച കാര്യങ്ങല്‍ വിരല്‍തുമ്പില്‍ ലഭിക്കും.).