ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേര്‍ ഉയരുന്നു-മൂലധനം 55 വര്‍ഷം.

അറുപതുകളിലും എഴുപതുകളിലും മലയാളസിനിമാ രംഗത്ത് സജീവമായിരുന്ന നിര്‍മ്മാണ കമ്പനിയായിരുന്നു അസീം കമ്പനി.

മദ്രാസ് സിനി ക്രാഫ്റ്റ് ഉടമസ്ഥനായിരുന്ന മുഹമ്മദ് അസീം 13 മലയാള സിനിമകളാണ് നിര്‍മ്മിച്ചത്.

1966 ല്‍ എം.കൃഷ്ണന്‍നായരുടെ സംവിധാനത്തില്‍ കുസൃതിക്കുട്ടന്‍ 67 ല്‍ കുടുംബം, 68 ല്‍ അഗ്നിപരീക്ഷ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.

മലയാളത്തില്‍ മാസ്റ്റര്‍പീസ് സിനിമയായി മാറിയ മൂലധനം 1969 ലാണ് പി.ഭാസ്‌ക്കരന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ടത്.

അതേ വര്‍ഷം തന്നെ വിശ്വനാഥിന്റെ സംവിധാനത്തില്‍ മിസ്റ്റര്‍ കേരള, 70 ല്‍ കുറ്റവാളി(കെ.എസ്.സേതുമാധവന്‍), സ്ത്രീ(പി.ഭാസ്‌ക്കരന്‍),

71 ല്‍ ശിക്ഷ(എന്‍.പ്രകാശ്), അതേ വര്‍ഷം തന്നെ തോപ്പില്‍ഭാസിയുടെ പ്രശസ്ത നാടകം ശരശയ്യ ചലച്ചിത്രമാക്കി.

72 ല്‍ ശശികുമാറിന്റെ സംവിധാനത്തില്‍ പുഷ്പാഞ്ജലി, അന്വേഷണം, 73 ല്‍ തനിനിറം(ശശികുമാര്‍),

1974 ല്‍ ടി.ആര്‍.രഘുനാഥിന്റെ സംവിധാനത്തില്‍ നിര്‍മ്മിച്ച അങ്കത്തട്ട് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സാമ്പത്തിക പരാജയം അസിം കമ്പനിയുടെ അടിത്തറ തകര്‍ത്തു. ഇതോടെ ചലച്ചിത്ര നിര്‍മ്മാണം അവസാനിപ്പിച്ചു.

മൂലധനം(റിലീസ്-1969 ആഗസ്ത്-15).

സ്വന്തം നാടകത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി, പിഭാസ്‌ക്കരന്‍ സംവിധാനം നിര്‍വ്വഹിച്ച സിനിമ.

 സത്യന്‍, പ്രേംനസീര്‍, ശാരദ, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ശങ്കരാടി. കോട്ടയം ചെല്ലപ്പന്‍, മണവാളന്‍ ജോസഫ്, സി.എ.ബാലന്‍, ശ്രീലത, എ.ജെ.എഡ്ഡി, കെടാമംഗലം അലി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.

രാമലിംഗം-എസ്.ജെ.തോമസ് കൂട്ടുകെട്ടാണ് ക്യാമറ കൈകാര്യം ചെയ്തത്.

ചിത്രസംയോജനം-കെ.നാരായണന്‍, കെ.ശങ്കുണ്ണി. കലാസംവിധാനം എസ്.കൊന്നനാട്ട്, പോസ്റ്റര്‍-ബാലന്‍. ജിയോ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.

1944-46 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദിവാന്‍ ഭരണത്തിനെതിരെ ജനാധിപത്യ ഭരണക്രമം സ്ഥാപിക്കാന്‍ ജനകീയസമരം ആളിപ്പടര്‍ന്ന കാലഘട്ടത്തില്‍ നടക്കുന്ന അതീവ ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് മൂലധനം.

ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേരുയരുന്നു എന്ന പ്രശസ്ത വിപ്ലവഗാനം ഈ സിനിമയിലാണ്.

ഗാനങ്ങള്‍(രചന-പിഭാസ്‌ക്കരന്‍, സംഗീതം-ദേവരാജന്‍)

1-എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു-യേശുദാസ്.

2-ഒളിച്ചു, പിടിച്ചു-ഓടിയോടിയൊളിച്ചു-പി.സുശീല.

3-ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേര്‍-യേശുദാസ്, സി.ഒ.ആന്റോ, വേണു.

4-പുലരാറായപ്പോള്‍ പൂങ്കോഴി കൂവിയപ്പോള്‍-പി.സുശീല.

5-സര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ-യേശുദാസ്.