മന്‍സൂറിനെ കുതിരവട്ടത്തേക്ക് കൊണ്ടുപോയി.

തളിപ്പറമ്പ്: മന്‍സൂറിനെ പോലീസ് കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.

ഇന്് രാവിലെ പടപ്പേങ്ങാട്ട് വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയായ ഇയാളെ തളിപ്പറമ്പ് പോലീസ് ബലം പ്രയോഗിച്ച് പിടികൂടിയാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.

 പാപ്പിനിശേരിയിലെ മൂത്തേത്ത് പുതിയപുരയില്‍
മന്‍സൂര്‍(40) ആണ് ഇന്ന് രാവിലെ പടപ്പേങ്ങാട്ടേ ഭാര്യവീട്ടില്‍
ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

നേരത്തെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ പൊതുവെ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

വീട്ടുസാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വരാന്തയിലെ ടൈല്‍സ് മുഴുവനും വെട്ടിപ്പൊളിളിക്കുകയും ചെയ്ത ഇയാള്‍ കുട്ടികളെ വീട്ടിനകത്ത് പൂട്ടി പാചകവാചക സിലിണ്ടര്‍ തുറക്കുമെന്ന് ഭീഷണിമുഴക്കിയതോടെ പോലീസ് തളിപ്പറമ്പ് തളിപ്പറമ്പ് അഗ്‌നിശമനസേനയെ വിളിച്ചുവരുത്തി.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ സംഘം ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിയതോടെയാണ് ഈ ഭീഷണി ഒഴിവായത്.

പിന്നീട് പോലീസ് മന്‍സൂറിനെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഉച്ചയോടെയാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പാപ്പിനിശേരി സ്വദേശിയാണ് മന്‍സൂര്‍.