കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവനക്കാര്‍.
കല്യാശ്ശേരി: നാടെങ്ങും ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ ഏല്‍പ്പിച്ച ജോലികള്‍ക്കപ്പുറം സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവിനക്കാര്‍.
വില്ലേജ് ഓഫീസിലെ ഭാരിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി കല്യാശ്ശേരി വില്ലേജ് പരിധിയിലെ ഇരിണാവ്, ചെക്കിക്കുണ്ട്, മാങ്ങാട് കോളനികളിലെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും അവരുടെ പ്രയാസങ്ങള്‍ നേരിട്ടറിയുകയും അവരെ വില്ലേജ് ഓഫീസിലേക്ക് ക്ഷണിച്ച് ഓണസ്പര്‍ശം 2023 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുകയും എല്ലാ കുടുംബാംഗങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് നിര്‍വ്വഹിച്ചു.
കല്യാശ്ശേരി വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് അധ്യക്ഷത വഹിച്ചു.
കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
കണ്ണൂര്‍ ഭൂരേഖാ തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, ഗ്രാമപഞ്ചായത്തംഗം സ്വപ്നകുമാരി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി.ഷാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ എല്‍.ആര്‍. രാജ്കുമാര്‍ കല്യാശ്ശേരി സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എം.വി.മനോഹരന്‍, വസന്ത് കുന്നുമ്പ്രത്ത്, ജനകീയ സമിതി അംഗങ്ങളായ പി. ബാലകൃഷ്ണന്‍, വി.സി.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
വില്ലേജ് ഓഫീസ് ജീവനക്കാരായ ബിലഹരി ആര്യാട്ട്, എ.കെ.സജീവന്‍, കെ.വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
