ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

പരിയാരം:ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന

ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.

പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു.

ഐ വൈ സി സി മുന്‍ ദേശീയ പ്രസിഡണ്ട് ജിതിന്‍ പരിയാരം, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.ഗോപാലന്‍, വാര്‍ഡ് മെമ്പര്‍ ദൃശ്യാ ദിനേശന്‍,  .വി.കുഞ്ഞിരാമന്‍, വി.വി.സി.ബാലന്‍, ഇ. വിജയന്‍ മാസ്റ്റര്‍, വി.വി.രാജന്‍, കെ.ബി.സൈമണ്‍, കെ.വി.സുരാഗ് എന്നിവര്‍ പ്രസംഗിച്ചു.