പാണലാട് നിന്നും മധുവിന്റെ പുതുപ്പള്ളി പ്രചാരണം-
കൂടാളി: ജയ്ക്ക് സി.തോമസിന്റെ വിജയത്തിനായി പാണലാട് ഒരു വേറിട്ട പ്രചാരണം.

അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ രൂപത്തില്‍ നെല്‍ച്ചെടികള്‍കൊണ്ട് 40 അടി വലുപ്പത്തിലാണ് ചിഹ്നം നിര്‍മ്മിച്ചിട്ടുള്ളത്.
സി.പി.എം. പ്രവര്‍ത്തകന്‍ പി.മധു പാണലാടാണ് ഇത് നിര്‍മ്മിച്ചത്.
നെല്ല് പ്രത്യേകമായി പാകിയാണ് അത് അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ രൂപത്തിലാക്കിയത്.
നിരവധിപേരാണ് ഇത് കാണാനായി ഇപ്പോള്‍ പാണലാട്ടേക്ക് എത്തുന്നത്.
