കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ-തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിചികില്‍സ ആരംഭിക്കാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി ഡി.എം.ഒ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു.
നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ തളിപ്പമ്പ് തഹസില്‍ദാര്‍ പി.സജീവന് സ്ഥലം സന്ദര്‍ശിച്ചു.
എക്സ്റേ-ഇ.സി.ജി യൂണിറ്റുകളും കൂടുതല്‍ ജീവനക്കാരേയും ഇവിടെ നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
ഇത് സംബന്ധിച്ച് ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.നാരായണന് മാസ്റ്റര്‍ ഒരു വര്‍ഷത്തിലേറെയായി വികസനസമിതി മുമ്പാകെ പരാതികള്‍ ഇന്നയിച്ചുവരികയാണ്.
തളിപ്പറമ്പ് മന്ന ജംഗ്ഷനിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പോതുമരാമത്ത് വിഭാഗം തയ്യാറാക്കിയ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയറുടെ പരിഗണനയിലാമെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
പട്ടുവം-ഏഴോം-കോട്ടക്കീല്പാലം വഴി പഴയങ്ങാടിയിലേക്ക്
പുതിയ ബസ് സര്‍വീസ് ആരംഭിക്കമെന്ന നിര്‍ദ്ദേശം കണ്ണൂര്‍ ആര്.ടി.എ ക്ക് കൈമാറാന്‍ യോഗം തീരുമാനിച്ചു.
തളിപ്പറമ്പ്-ഒടുവള്ളി റൂട്ടിലെ ബസ് സര്‍വീസ് ഫെയര്‍സ്റ്റേജ് അപാകത നിര്‍ദ്ദേശങ്ങളും ആര്.ടി.എയുടെ പരിഗണനക്ക് വിടും.
തളിപ്പറമ്പ് ചിറവക്കില്‍ പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനായി സ്ഥലം നിര്‍ണയിച്ചു കഴിഞ്ഞതായും തുടര്‍നടപടികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പപത്മനാഭന് യോഗത്തെ അറിയിച്ചു.
മലയോരമേഖലയിലെ ചെമ്പേരി, ആലക്കോട്, പെരുമ്പടവ്, ചപ്പാരപ്പടവ് ബസ്റ്റാന്റുകളില്‍ ബസുകള്‍ കയറാത്തത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ അതത് പോലീസ് എസ്.എച്ച്ഒമാര്‍, ബസ് ഉടമസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാനും നിര്‍ദ്ദേശം നല്കി.
ജീവനക്കാരുടെ കുറവ് കാരണമാണ് ചന്ദനക്കാംപാറ-കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ബസ് ജീനക്കാരുടെ കുറവ് കാരണമാണ് ഓടിക്കാന്‍ സാധിക്കാത്തതെന്നും അത് പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഓടുമെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.
നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു. നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍, തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
