പരിയാരം: നിപ രോഗത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ആശുപത്രിയില്‍ വരുന്ന എല്ലാവര്ക്കും മാസ്ക് നിര്‍ബന്ധമാക്കി.
നിപ സംശയിക്കുന്ന രോഗികള്‍ വന്നാല്‍ ആവശ്യമായ പരിചരണം നല്കാന് ഡോ.പ്രമോദ് നോഡല്‍ ഓഫീസറായി ഇന്ഫെക്ഷന് കണ്ട്രോള് യൂണിറ്റ് ആരംഭിച്ചു.
ആശുപത്രിയിലെ രണ്ടാം നിലയിലുള്ള, മുമ്പ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുള്ള കമ്മിറ്റഡ് ലിഫ്റ്റ് ആയി ഉപയോഗിക്കും.
വാര്‍ഡ് 505 ഐസോലേഷന് വാര്‍ഡ് ആയി സെറ്റ് ചെയ്തതിനാല്‍, പ്രസ്തുത വാര്‍ഡിലേക്ക് പുതിയ അഡ്മിഷന് ഇനിമുതല്‍ ഉണ്ടാവില്ല.
ആശുപത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന പ്രവേശന കവാടങ്ങള്‍ക്ക് പുറമെയുള്ള എന്‍ട്രി എക്സിറ്റ് പോയിന്റുകള്‍ അടച്ചിടും,
പുതിയ ലിഫ്റ്റുകള്‍ രോഗികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിക്കുന്ന സമയത്ത് ഒരു രോഗിയുടെ കൂടെ ഒരു ബൈസ്റ്റാന്‍ഡറെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കു.
മറ്റ് ലിഫ്റ്റുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.