തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം
തളിപ്പറമ്പ്: തൃച്ചംബരം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമവും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികള്‍ക്കുള്ള അനുമോദനവും തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തില്‍ നടന്നു.

സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്പറേഷന് ഡയരക്ടര്‍ കെ.സി.സോമന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് താലൂക്ക് എന്‍.എസ്.എസ് യൂണിയന് പ്രസിഡന്റ് സി.ഭാസ്ക്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പി.കെ.രാധാകൃഷ്ണന്, പി.ജയപ്രകാശ്, എം.ബി.ഓമന, വി.പി.ചന്ദ്രപ്രസാശ്, എം.വി.നാരായണന്, ഇ.കെ.ഉഷ എന്നിവര്‍ പ്രസംഗിച്ചു.
