ആദ്യ സമ്പൂര്‍ണ 5G സര്‍ട്ടിഫൈഡ് ക്യാമ്പസ് പദവി സര്‍ സയ്യിദ് കോളേജിന് സ്വന്തം

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ട്രൂ 5 ജി സേവനങ്ങളുടെ സാധ്യതകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ജിയോയുടെ 5 ജി അണ്‍ലിമിറ്റഡ് സേവനങ്ങള്‍ സര്‍സയ്യിദ് കോളേജിലെ 1500 വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം.

കോളേജില്‍ ഇന്ന് നടന്ന പരിപാടിയില്‍ 5 ജി യുടെ അനന്ത സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം നടത്തി.

വിവിധ വ്യവസായങ്ങളിലും ആരോഗ്യ മേഖലയിലും കൃഷിയിയിലുമുള്‍പ്പെടെ 5 ജി കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും അതിലുണ്ടാകുന്ന പുതിയ ജോലി സാധ്യതകളെക്കുറിച്ചും ടെലികോം മേഖലയിലെ വിദഗ്ധര്‍ സംസാരിച്ചു.

ജിയോ ട്രൂ 5 ജി സര്‍ട്ടിഫൈഡ് ക്യാമ്പസ് സര്‍ട്ടിഫിക്കറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഇസ്മയില്‍ ഓലായികര്ക്ക് കൈമാറി.

കോളേജ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഷാനവാസ്, റിലയന്‍സ് ജിയോ കാലിക്കറ്റ് ഏരിയ ബിസിനസ് ഹെഡ് സുരേഷ് ജോസ് എന്നിവര്‍ സംസാരിച്ചു.