ഏഴിലോട് അഴീക്കോടന്‍ സെന്റര്‍ 23 ന് എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
പിലാത്തറ: സി.പി.എം ഏഴിലോട് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിര്‍മ്മിച്ച അഴീക്കോടന്‍ സെന്റര്‍ 23 ന് വൈകുന്നേരം 4 ന് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1984 ല്‍ അഴീക്കോടന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച ബ്രാഞ്ച് ഓഫീസ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു.
പുതുതായി ഏഴിലോട് കല്ലമ്പള്ളി റോഡില്‍ വാങ്ങിയ 15 സെന്റ് സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്.
അഴീക്കോടന്റെ ചരമവാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ദീര്‍ഘകാലം ചെറുതാഴം വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ.കുഞ്ഞികണ്ണന്‍ സ്മാരക ഹാള്‍ സംസ്ഥാനകമ്മറ്റി അംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.
ഒ.വി. നാരായണന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിക്കും.
എരിയ സെക്രട്ടറി കെ.പത്മനാഭന്‍ അധ്യക്ഷതവഹിക്കും.
എം.വിജിന്‍ എം.എല്‍.എ, പി.പി.ദാമോദരന്‍, ഐ.വി.ശിവരാമന്‍, സി.എം.വേണുഗോപാലന്‍, എം.ശ്രീധരന്‍, എ.വി.രവീന്ദ്രന്‍, എം.വി.രാജീവന്‍, പി. പ്രഭാവതി എന്നിവര്‍ പങ്കെടുക്കും.
എം.രവീന്ദ്രന്‍ സ്വാഗതം പറയും. ലോക്കല്‍ സെക്രട്ടറി കെ.സി.തമ്പാന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തും.
വാര്‍ത്താ സമ്മേളനത്തില്‍ എ.വി. രവീന്ദ്രന്‍, എം.വി. രാജീവന്‍, കെ.സി.തമ്പാന്‍ മാസ്റ്റര്‍, എം.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
