എ.കെ.ജിയുടെ പൂര്‍ണകായ ശില്‍പ്പമൊരുങ്ങി-
പഴയങ്ങാടി-സിപിഎം ജില്ല സമ്മേളനത്തിന്റെ ഭാഗമായി എരിപുരത്ത് സംഘാടകസമിതി ഓഫീസിനുമുന്നില്‍ എ കെ ജിയുടെ പൂര്‍ണ്ണകായ ശില്പമൊരുങ്ങി.
സമരമുഖത്തേക്ക് കുതിക്കുന്ന എകെജിയുടെ രൂപം ഫൈബര്‍ ഗ്ലാസ്സില്‍ പത്തടി ഉയരത്തിലാണ് ശില്പി ഉണ്ണി കാനായി ഒരുക്കിയത്.
രതീഷ് വിറകന്‍, വിനേഷ് കൊയക്കീല്‍, ടി കെ.അഭിജിത്ത്, ബാലന്‍ പാച്ചേനി എന്നിവരും ശില്പ നിര്‍മ്മാണത്തില്‍ സഹായിച്ചു.
കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.ശ്രീമതി അനച്ഛാദനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, ടി.വി.രാജേഷ്, ഒ.വിയനാരായണന്‍, പി.പി. ദാമോദരന്‍, കെ.പത്മനാഭന്‍, സി.കെ.പി.പത്മനാഭന്‍, സി.എം.വേണുഗോപാലന്‍, വി.വിനോദ്, എം.വി.രാജീവന്‍ എന്നിവരും പങ്കെടുത്തു.