Skip to content
ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ.
പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു.
ജനുവരി 15 മുതൽ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുക.
ജനുവരി 22നാണ് പ്രതിഷ്ഠ കർമം നിർവഹിക്കുകയെന്നും ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു.
ഡിസംബർ 31നകം രാമക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർണായക ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിഷ്ഠാ കർമത്തിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സത്യേന്ദ്ര ദാസ്ജി മഹാരാജ് അറിയിച്ചു.