ഗാന്ധി വിചാരയാത്രയും പഠനസംഗമവും നടത്തി.
തളിപ്പറമ്പ്: കേരള സര്‍വ്വോദയ മണ്ഡലം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി വിചാര യാത്രയും പഠന സംഗമവും നടന്നു.
തളിപ്പറമ്പില്‍ നടന്ന പരിപാടി മഹാത്മാ പ്രകൃതി ചികികിത്സാ കേന്ദ്രം ചീഫ് ഫിസിഷ്യനും ഗാന്ധിയനുമായ ഡോ.എസ്.കെ.മാധവന് ഉദ്ഘാടനം ചെയ്തു.
ഗാന്ധി വിചാരയാത്ര സംഘാടക സമിതി ചെയര്മാന് പി.ഗംഗാധരന് അധ്യക്ഷത വഹിച്ചു.
കേരള സര്‍വ്വോദയ മണ്ഡലം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.പി.ആര്.നാഥ് ആമുഖഭാഷണം നടത്തി.
വിവിധ വിഷയങ്ങളില്‍ അഡ്വ.വിനോദ് പയ്യട, റിട്ട. ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജന്‍, റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. എം.പി. ലക്ഷ്മണന് എന്നിവര്‍ പ്രഭാഷണം നടത്തി.
ഡോ.എസ്.കെ.മാധവന്, പി.വി.രാജാമണി എന്നിവരെ ടി.പി.ആര്. നാഥ് ആദരിച്ചു.
ബാലകൃഷ്ണന് കെ ചെറുകര, ദിനു മൊട്ടമ്മല്‍, രാജന് തീയറേത്ത്, പി.ഹരിശങ്കര്‍, രഞ്ജിത്ത് സര്‍ക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ.ടി.രാജീവന് സ്വാഗതവും ട്രഷറര്‍ ഐ.വി.കുഞ്ഞിരാമന് നന്ദിയും പറഞ്ഞു.