കേരള പത്മശാലിയ ക്ഷേത്രസംരക്ഷണസമിതി 14-ാം വാര്‍ഷിക ജനറല്‍ബോഡിയും ആചാര്യസംഗമവും.

കണ്ണൂര്‍: കേരള പത്മശാലിയ ക്ഷേത്ര സംരക്ഷണ സമിതി പതിനാലാം ജനറല്‍ ബോഡി യോഗവും ആചാര്യ സംഗമവും കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ലൈബ്രറി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

കെ.പി.എസ്.സംസ്ഥാന ജന.സക്രട്ടറി വി.വി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് എ.കെ.ഗോപാലന്‍ അധ്യക്ഷതവഹിച്ചു.

കെ.പി.എസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ: കെ.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.

റിട്ട. പ്രൊഫസര്‍ മേജര്‍ പി.ഗോവിന്ദന്‍ മുഖ്യാതിഥിയായിരുന്നു. ഗണപതി സങ്കല്‍പ്പം ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്ന വിഷയത്തില്‍ ഹരികൃഷ്ണന്‍ നമ്പൂതിരി ആലച്ചേരി പ്രഭാഷണം നടത്തി.

കണ്ണൂര്‍ ജില്ലയിലെ ക്ഷേത്ര സ്ഥാനികന്‍മാരെ തന്ത്രി ഡോ: വിനയ ചന്ദ്രദിക്ഷന്‍ ആദരിച്ചു.

കെ.പി.എസ് സംസ്ഥാന ഉത്തര മേഖല പ്രസിഡന്റ് പ്രഭാകരന്‍ ചെട്ട്യാന്‍, സംസ്ഥാന ഉത്തര മേഖലാ സെക്രട്ടറി സതീശന്‍ പുതിയേട്ടി, വിനായ ഫൗണ്ടേഷന്‍ സെകട്ടറി സി.ആര്‍ രാമകൃഷ്ണന്‍,

മുന്‍ ഉത്തര മേഖല പ്രസിഡന്റ് കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി.എസ് തളിപ്പറമ്പ് മേഖല സെക്രട്ടറി കെ.രഞ്ജിത്ത്, ഇരിട്ടി താലൂക്ക് പ്രസിഡന്റ് പവിത്രന്‍ ചെട്ട്യാന്‍, കണ്ണൂര്‍ താലൂക്ക് പ്രസിദ്ധന്റ് പ്രഭാകരന്‍ ചെട്ട്യാന്‍ എന്നിവര്‍ സംസാരിച്ചു.

ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി കെ.ഉത്തമന്‍ സ്വാഗതവും
ജോ:സെക്രട്ടറി ഇ.പ്രദീപന്‍ നന്ദിയും പറഞ്ഞു.