ഇ-ശ്രം രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു-നിരവധി തൊഴിലാളികള്‍ അംഗങ്ങളായി-
തളിപ്പറമ്പ്: ഇ-ശ്രം ക്യാമ്പ് സംഘടിപ്പിച്ചു. അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച ഇ ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്തുന്നതിനായി കേരള അയണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനിയറിങ്ങ് യൂണിറ്റ്
അസോസിയേഷന് കെ.ഐ.എഫ്.ഇ.യു.എയുടെ നേതൃത്വത്തില്‍ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മറ്റി ഓഫീസില്‍
നടന്ന ക്യാമ്പില്‍ വെല്‍ഡിങ്ങ് മേഖലയിലെ സംഘടനാ അംഗങ്ങളേയും അനുബന്ധ തൊഴില്‍ ചെയ്യുന്നവരുമായ നിരവധി തൊഴിലാളികള്‍ രജിസ്ട്രേഷന് നടത്തി.
പരിപാടി ബ്ലോക്ക് പ്രസിഡന്റ് സുജയന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ചന്തുകുട്ടി അദ്ധ്യക്ഷത വഹിച്ചു.
വിനോദ് തലോറ ആമുഖ പ്രഭാഷണം നടത്തി. . ജില്ല കമ്മറ്റി മെമ്പര്‍ രമേശന് മേഖല ജോ.സെക്രട്ടറി എന്‍.വി.ഹരിദാസന് എന്നിവര്‍ പ്രസംഗിച്ചു.
കെ.വി ഉത്തമന്, ടി.വി. പ്രകാശന്, ശശിധരന് റെയിന്‍ബോ, അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.