റോഡിലേക്ക് പൈപ്പ് വെച്ച് മലിനജലം ഒഴുക്കിവിടുന്നത് ഇവിടെ കുറ്റകരമല്ല-
തളിപ്പറമ്പ്: നഗരസഭയുടെ മൂക്കിന് താഴെ റോഡിലേക്ക് പൈപ്പ് വെച്ച് മലിനജലം ഒഴുക്കിവിട്ടിട്ടും ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ക്ക് ഒരു കുലുക്കവുമില്ല.
ആരെങ്കിലും പ്ലാസ്റ്റിക്ക് എനിടെയെങ്കിലും എറിയുന്നുണ്ടോ എന്ന് ഭൂതക്കണ്ണാാടി വെച്ചും സി.സി.ടി.വി വെച്ചും പിടിച്ച് പിഴയീടാക്കുന്ന അധികൃതരാണ് വാഷ്‌ബേസിനിലെ മലിനജലം ആളുകള്‍ വഴി നടക്കുന്ന പൊതുറോഡിലേക്ക് ഒഴുക്കിവിട്ടിട്ടും കമ എന്ന് മിണ്ടാതിരിക്കുന്നത്.
നഗരസഭയുടെ ഉദ്യോഗസ്ഥരും ഭരണാധികാരികളും എല്ലാ ദിവസവും വരികയും പോകുകയും ചെയ്യുന്നസ്ഥലത്താണ് ഈ അതിക്രമം കാണിക്കുന്നതെങ്കിലും യാതൊരു നടപടിയുമില്ല.
ഇങ്ങനെയാണെങ്കില്‍ എല്ലാവര്‍ക്കും പൈപ്പുവെച്ച് റോഡിലേക്ക് മലിനജലം ഒഴുക്കാമല്ലോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
