ലോക ഭിന്ന ശേഷി ദിനം ആചരിച്ചു, ആദരവ് പരിപാടി നടത്തി.
മാതമംഗലം: മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി.
മാതമംഗലം തുമ്പത്തടത്തെ ദേശീയ പാരാ പവര്‍ ലിഫ്റ്റിംഗ് താരം പി.വി.ലതികയെയും കുറ്റൂരില്‍ ബുക്ക് ബൈന്‍ഡിംഗ് നടത്തുന്ന പി.കെ.ഗോവിന്ദനെയും ആദരിച്ചു.
ഭിന്നശേഷിയെ അതിജീവിച്ച് പുതിയ മാതൃക കാണിച്ച രണ്ട് പേരെയും ചടങ്ങില്‍ ആദരിച്ചു.
പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും മാതമംഗലം കൂട്ടായ്മ രക്ഷാധികാരി രമേശന്‍ ഹരിത നിര്‍വഹിച്ചു.
പെരിങ്ങോം ഹാരിസ് അധ്യക്ഷത വഹിച്ചു. പി.സുനോജ്,കുന്നുമ്മല്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.