അദൃശ്യമുറിവുകള്‍ പ്രകാശനം മെയ് 9 ന് പയ്യന്നൂരില്‍.

പയ്യന്നൂര്‍: കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം അദൃശ്യമുറിവുകള്‍ പ്രകാശനം മെയ് 9 ന് പയ്യന്നൂരില്‍ നടക്കും.

ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂര്‍ ബി.ആര്‍.സി ഹാളില്‍ (ബോയ്‌സ്സ്‌കൂളിന് സമീപം) പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ്( മുന്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍, എഡിറ്റര്‍ സമയം മാഗസിന്‍ )ഉദ്ഘാടനം ചെയ്യും.

കെ.ശിവകുമാര്‍ (സെക്രട്ടറി, പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍)അധ്യക്ഷത വഹിക്കും.

കഥാകൃത്ത് സന്തോഷ്‌കുമാര്‍ ചെറുപുഴ പുസ്തകംപ്രകാശനം ചെയ്യും.

ബിജു ഇരിണാവ്(സിനിമ-നാടക നടന്‍-ഏഷ്യാനെറ്റ് മുന്‍ഷി ഫെയിം) ഏറ്റുവാങ്ങും.

രാജേഷ് കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തും. ശിവപ്രസാദ്.എസ്. ഷേണായി(എഡിറ്റര്‍ പവിത്രഭൂമി),
പി.ഭരതന്‍ മാസ്റ്റര്‍, ടി.ഭരതന്‍, പ്രകാശന്‍ പയ്യന്നൂര്‍, കെ.കെ.അഷറഫ് എന്നിവര്‍ പ്രസംഗിക്കും.

പീറ്റര്‍ ഏഴിമല സ്വാഗതവും വിജയന്‍ തെരുവത്ത് നന്ദിയും പറയും.