ഹൈമാസ് ലൈറ്റ് ചെറുതാഴം പഞ്ചായത്തിന്റെ വാദം ശരിയെന്ന് ഹൈക്കോടതി.
കൊച്ചി: എം.വിജിന് എം. എല്‍. എ അനുവദിച്ച ഹൈമാസ് ലൈറ്റ് ചുമടുതാങ്ങി യില്‍ സ്ഥാപിക്കാനുള്ള ചെറുതാഴം പഞ്ചായത്ത് തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം.
ചെറുതാഴം ഗ്രാമപഞ്ചായത്ത് എംഎല്‍എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചുമടുതാങ്ങിയില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
ഇതിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഹൈക്കോടതിയില്‍ നല്കിയ റിട്ട് ഹരജിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് തീര്‍പ്പ് കല്‍പ്പിച്ചത്.
ചെറുതാഴം ഗ്രാമ പഞ്ചായത്ത് നേരത്തെ എടുത്ത തീരുമാനപ്രകാരം എം.വിജിന് എംഎല്‍എയുടെ ലൈറ്റ് ചുമട്താങ്ങി യില്‍ സ്ഥാപിക്കാനും എം.പിയുടെ ലൈറ്റ് മണ്ടൂരില്‍ സ്ഥാപിക്കാനുള്ള സാദ്ധ്യത പരിശോധിക്കാനും ഹൈക്കോടതി ഉത്തരവായി.
ഗ്രാമപഞ്ചായത്തിന് വേണ്ടി അഡ്വ. ഐ.വി.പ്രമോദ് ഹാജരായി.