ജി.രാമനാഥന്‍ ഡിസംബര്‍-30 ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ 70-ാമത് കച്ചേരിക്കായി പ്രശസ്ത സാക്സോഫോണ്‍ വിദ്വാന്‍ ജി.രാമനാഥന്‍ എത്തുന്നു.

വിഖ്യാത സാക്‌സഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥിന്റെ മുതിര്‍ന്ന ശിഷ്യന്‍ കൂടിയാണ് ജി.രാമനാഥന്‍.

വയലിന്‍, മൃദംഗം, ഗഞ്ചിറ എന്നിവയും പരിശീലനം നേടിയിട്ടുണ്ട്.

ഇളയരാജയുടെ ട്രൂപ്പിന്റെ ഭാഗമാണ്. തമിഴ് ചിത്രത്തിനും സംഗീതം നല്‍കിയിട്ടുണ്ട്.

ഡിസംബര്‍-30 ന് രാവിലെ 9 മുതല്‍ 3 മണിക്കൂര്‍ നേരം പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്റെ ചിറവക്കിലെ നീലകണ്ഠ അബോഡിലാണ് പരിപാടി നടക്കുക.

പ്രശസ്തമായ മദ്രാസ് സര്‍വകലാശാലയില്‍ നിന്നാണ് രാമനാഥന്‍ ഇന്ത്യന്‍ സംഗീതത്തില്‍ ബിരുദം നേടിയത്.

ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പാശ്ചാത്യ സംഗീതത്തിലും. സംഗീത മാന്ത്രികന്‍ ഇളയരാജയില്‍ നിന്നാണ് ആദ്യകാല സംഗീത ജീവിതം ആരംഭിച്ചത്.

ചലച്ചിത്ര ലോകത്തെ മറ്റ് ജനപ്രിയ സംഗീത സംവിധായകരോടൊപ്പം 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്നു.

രാമനാഥന്‍ ഇന്ത്യയിലുടനീളവും വിദേശത്തും-യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയയും   കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മുതിര്‍ന്ന സംഗീതജ്ഞന്‍ ടി.വി.ഗോപാലകൃഷ്ണന്റെ മകനും ശിഷ്യനുമായ ചെന്നൈയിലെ പ്രഗത്ഭനായ സാക്‌സോഫോണിസ്റ്റ് ജി.രാമനാഥന്‍.

പ്രശസ്തരായ മഞ്ഞൂര്‍ രഞ്ജിത്ത് വയലിനും ഡോ.വി.ആര്‍.നാരായണപ്രകാശ് മൃദംഗവും ഒരുക്കും.